Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രി ആകാന്‍ തയ്യാര്‍: ബിജെപിയെ അധികാരത്തില്‍ എത്തിക്കുക മുഖ്യലക്ഷ്യം: ഇ. ശ്രീധരന്‍


കേരളം (www.evisionnews): കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരാന്‍ സഹായിക്കുകയെന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്നും ഇ ശ്രീധരന്‍. ഈ വര്‍ഷം ഏപ്രില്‍- മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വലിയ തോതില്‍ വികസിപ്പിക്കാനും സംസ്ഥാനത്തെ കടക്കെണിയില്‍ നിന്ന് കരകയറ്റാനും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്ക് താത്പര്യമുണ്ടെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിസ്ഥാനത്തിന് തയാറാകുമെന്നും ശ്രീധരന്‍ പറഞ്ഞു. ഗവര്‍ണര്‍ പദവിയില്‍ തനിക്ക് താത്പര്യമില്ലെന്നും അത് പൂര്‍ണ്ണമായും 'ഭരണഘടനാപരമായ പദവിയാണെന്നും അധികാരങ്ങളൊന്നുമില്ല' എന്നും അത്തരമൊരു സ്ഥാനത്ത് ഇരുന്നുകൊണ്ട് സംസ്ഥാനത്തിന് ഗുണപരമായ സംഭാവന നല്‍കാന്‍ കഴിയില്ലെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad