കാസര്‍കോട് (www.evisionnews.co): ഉപ്പളയില്‍ മൂന്നംഗസംഘം കടയില്‍ കയറി യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ചു. ഉപ്പള മണിമുണ്ടയിലെ ഹര്‍ഷീദി (33)നാണ് വെട്ടേറ്റത്. ഹര്‍ഷീദിനെ കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഭാര്യയെയും മക്കളെയും കൂട്ടി ഓമ്നി വാനില്‍ ഉപ്പളയിലെ ഒരു കടയിലെത്തിയതായിരുന്നു ഹര്‍ഷീദ്. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനിടെയാണ് കാറിലെത്തിയ മൂന്നംഗസംഘം കടയില്‍ കയറി ഹര്‍ഷീദിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കടയിലെ ജീവനക്കാര്‍ ബഹളം വെക്കുന്നതിനിടെ സംഘം ഓടി രക്ഷപ്പെട്ടു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വഷണമാരംഭിച്ചു.
കടയില്‍ സാധനങ്ങള്‍ വാങ്ങുന്നതിനിടെ മൂന്നംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ചു
17:10:00
0
കാസര്‍കോട് (www.evisionnews.co): ഉപ്പളയില്‍ മൂന്നംഗസംഘം കടയില്‍ കയറി യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ചു. ഉപ്പള മണിമുണ്ടയിലെ ഹര്‍ഷീദി (33)നാണ് വെട്ടേറ്റത്. ഹര്‍ഷീദിനെ കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഭാര്യയെയും മക്കളെയും കൂട്ടി ഓമ്നി വാനില്‍ ഉപ്പളയിലെ ഒരു കടയിലെത്തിയതായിരുന്നു ഹര്‍ഷീദ്. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനിടെയാണ് കാറിലെത്തിയ മൂന്നംഗസംഘം കടയില്‍ കയറി ഹര്‍ഷീദിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കടയിലെ ജീവനക്കാര്‍ ബഹളം വെക്കുന്നതിനിടെ സംഘം ഓടി രക്ഷപ്പെട്ടു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വഷണമാരംഭിച്ചു.
Post a Comment
0 Comments