Type Here to Get Search Results !

Bottom Ad

മലയാളി വിദ്യാര്‍ത്ഥികളോട് കര്‍ണാടക സര്‍ക്കാറിന്റെ നയം പുന:പരിശോധിക്കണം: എംഎസ്എഫ്


കാസര്‍കോട് (www.evisionnews.co): കേരളത്തില്‍ നിന്നും കര്‍ണാടകയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് എംഎസ്എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കര്‍ണാടക സര്‍ക്കാരിന്റെ ധിക്കാരപരമായ തീരുമാനത്തിനെതിരെ കേരള സര്‍ക്കാര്‍ ഇടപെടാത്തത് ദൗര്‍ഭാഗ്യമാണെന്നും പ്രശ്‌ന പരിഹാരത്തിന് കേരള സര്‍ക്കാര്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും എംഎസ്എഫ് ആവശ്യം ഉന്നയിച്ചു.

കര്‍ണാടക പ്രത്യേക റിപ്പബ്ലിക്ക് അല്ലെന്നും മലയാളി വിദ്യാര്‍ത്ഥികളോടുള്ള ഈഅയിത്തം മഹാക്രൂരതയാണെന്നും വിഷയത്തില്‍ ഉടനടി പരിഹാരമായില്ലെങ്കില്‍ ശക്തമായ സമരമുറകള്‍ എംഎസ്എഫ് കൈകൊള്ളുമെന്നും ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad