കാസര്‍കോട് (www.evisionnews.co): ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസില്‍ അറസ്റ്റു ചെയ്ത് റിമാന്റിലായ എംസി ഖമറുദ്ദീന്‍ എംഎല്‍എക്ക് ജാമ്യം. വിവിധ കോടതികളില്‍ രജിസ്റ്റര്‍ ചെയ്ത 136 കേസുകളിലാണ് ജാമ്യം അനുവദിച്ചത്. ഇന്ന് അഞ്ചു കേസുകളില്‍ കൂടി ജാമ്യം ലഭിച്ചു. ഹോസ്ദുര്‍ഗ് ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതയിലുള്ള 87 കേസുകളിലും കാസര്‍കോട് കോടതിയിലുള്ള 28 കേസുകളിലും പയ്യന്നൂര്‍ കോടതിയിലുള്ള 21 കേസുകളിലുമാണ് ജാമ്യം അനുവദിച്ചത്. ഇതോടെ ക്രൈംബ്രാഞ്ചിന് നല്‍കിയ മുഴുവന്‍ കേസുകളിലും ഖമറുദ്ദീന് ജാമ്യം ലഭിച്ചു. എംഎല്‍എ ഉടന്‍ തന്നെ ജയില്‍ മോചിതനായേക്കുമെന്നാണ് വിവരം. ബേക്കല്‍, ഹോസ്ദുര്‍ഗ്, ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധി വിട്ട് സഞ്ചരിക്കരുതെന്ന് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
Keywords: mc-mla-mckamaruddeen-kasargod-jail-bailed
Post a Comment
0 Comments