കാസര്‍കോട് (www.evisionnews.co): മതസൗഹാര്‍ദ്ധത്തിന്റെ സന്ദേശവുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എടനീര്‍ മഠത്തിലെത്തി മഠാധിപതി ശ്രീ. സച്ചിദാനന്ദ ഭാരതി സ്വാമിജിയെ സന്ദര്‍ശിച്ചു. മഠം ഭാരവാഹികളായ സൂര്യ നാരായണ മാസ്റ്റര്‍, സതീഷ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി മണ്ഡലങ്ങളില്‍ നടത്തുന്ന മുഖാമുഖ പരിപാടിയില്‍ സംബന്ധിക്കുന്നതിന് കാസര്‍കോടെത്തിയപ്പോഴാണ് മഠത്തിലെത്തിയത്.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് സാജു, മാഹിന്‍ കേളോട്ട്, ഇ. അബൂബക്കര്‍ ഹാജി, ഒപി ഹനീഫ്, മനാഫ് എടനീര്‍, എം.എച്ച് അബ്ദുള്‍ റഹ്മാന്‍, മുഹമ്മദ് കുഞ്ഞി മാര്‍ക്ക് തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.
Post a Comment
0 Comments