കാസര്‍കോട് (www.evisionnews.co): കെഎസ്ടിയു സംസ്ഥാന കമ്മറ്റി ഫെബ്രുവരി 14 മുതല്‍ 23 വരെ നടത്തുന്ന വിദ്യാഭ്യാസ സംരക്ഷണ യാത്രയുടെ ജില്ലാതല സംഘാടക സമിതിക്ക് രൂപമായി. യോഗം സംസ്ഥാന മുസ്‌ലിം ലീഗ് ട്രഷറര്‍ സിടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.
മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, വൈസ് പ്രസിഡന്റ് വികെപി ഹമീദലി, സെക്രട്ടറി മൂസ ബി ചെര്‍ക്കള, കെഎസ്ടിയു സംസ്ഥാന നേതാക്കളായ കരീം പടുകുണ്ടില്‍, ബഷീര്‍ ചെറിയാണ്ടി, എസി അത്താഉള്ള, കെഎംഅബ്ദുല്ല, കല്യര്‍ മുഹമ്മദലി, നജീബ്, താഹ തങ്ങള്‍, റഊഫ് ബാവിക്കര, സലാം ബെളിഞ്ച, ബീഫാത്തിമ ഇബ്രാഹിം, അബ്ദുല്‍ റഹിമാന്‍, എജി ഷംസുദ്ദീന്‍, ഗഫൂര്‍ ദേളി, മുഹമ്മദ് കുഞ്ഞി പടന്ന, മുഹമ്മദ് കുട്ടി നെല്ലിക്കുന്ന്,
സമീര്‍ തെക്കില്‍, ഷാഹിന, ആസിഫ്, റഫീഖ് കള്ളാര്‍, റസാഖ് പുനത്തില്‍, അഷ്‌റഫ്, ജാഫര്‍ ചായ്യോത്ത്, അബൂബക്കര്‍ ഷറെിന്‍, നാസിം, മുഹമ്മദലി, ഹംസ, അബ്ദുല്‍ ഖാദര്‍, സുബൈര്‍ ചെര്‍ക്കള, അമീര്‍ സംബന്ധിച്ചു.
Post a Comment
0 Comments