കേരള (www.evisionnews.co): യൂനിയനുകളുമായി സി.എം.ഡി ബിജുപ്രഭാകർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ കെ.എസ്.ആർ.ടി.സിയിൽ ടി.ഡി.എഫ്, കെ.എസ്.ടി എംപ്ലോയീസ് സംഘ് സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ സൂചന പണിമുടക്ക് തുടങ്ങി. പണിമുടക്കിൽ ഭൂരിഭാഗം സർവീസുകളും മുടങ്ങി.
കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ശമ്പളപരിഷ്കരണം നടപ്പാക്കുക, ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നി ആവശ്വങ്ങള്‍ ഉന്നയിച്ച് ടിഡിഎഫും ബിഎംഎസുമാണ് പണിമുടക്കുന്നത്.
ഏപ്രിൽ ഒന്നുമുതൽ ശമ്പള പരിഷ്കരണം നടപ്പാക്കുന്ന വിധത്തിൽ ഉത്തരവിറക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ചൊവ്വാഴ്ച അർധരാത്രി 12ന് തുടങ്ങിയ പണിമുടക്ക് ബുധനാഴ്ച അർധരാത്രി സമാപിക്കും. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ മുടങ്ങും. കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും നാളത്തേക്ക് മാറ്റിവച്ചു.
Post a Comment
0 Comments