Type Here to Get Search Results !

Bottom Ad

ഉത്തര്‍പ്രദേശില്‍ ഭീകരവാദികള്‍ക്ക് ജയിലറ കേരളത്തില്‍ മന്ത്രിസഭ: കെ. സുരേന്ദ്രന്‍


കാസര്‍കോട് (www.evisionnews.co): ഉത്തര്‍പ്രദേശില്‍ ഭീകരവാദികള്‍ക്ക് യോഗിസര്‍ക്കാര്‍ ജയിലറ ഒരുക്കുമ്പോള്‍ കേരളത്തില്‍ പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കാസര്‍കോട്് നടന്ന വിജയയാത്രയുടെ ഉദ്ഘാടനവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദ ശക്തികളെ താലോലിക്കുകയാണ് കേരള സര്‍ക്കാര്‍. കേരളത്തില്‍ മാറി മാറി ഭരിച്ച ഇടതു വലത് മുന്നണികള്‍ക്കെതിരെയുള്ള ജനരോഷം വിജയയാത്രയിലുയരും. വിജയരാഘവന്‍ ന്യൂനപക്ഷ വര്‍ഗീയതയാണ് അപകടം എന്ന് പറഞ്ഞ് 24 മണിക്കൂറിനുള്ളില്‍ വിജയരാഘവന് അത് തിരുത്തേണ്ടി വന്നു. പിണറായി സര്‍ക്കാരിന്റെ ഹിന്ദുവേട്ട നടന്നപ്പോള്‍ കുറ്റകരമായ മൗനം അവലംബിച്ച നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.




Post a Comment

0 Comments

Top Post Ad

Below Post Ad