കാസര്‍കോട് (www.evisionnews.co): സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാകായിക മേഖലകളില്‍ ഒരു പതിറ്റാണ്ട് കാലമായി സേവനം നടത്തുന്ന ആരിക്കാടി കെജിഎന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന കെപി സുബൈര്‍ സ്മാരക ജില്ലാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് ഒന്നുമുതല്‍ 15 വരെ ആരിക്കാടി ഒഡ്ഡ് മൈതാനിയില്‍ നടക്കും. ജില്ലയിലെ പ്രമുഖരായ 16 ടീമുകള്‍ മത്സരത്തില്‍ മാറ്റുരക്കും. വൈകിട്ട് അഞ്ചുമുതല്‍ മത്സരങ്ങള്‍ തുടങ്ങും. വിജയികള്‍ക്ക് പ്രൈസ് മണിയും ട്രോഫിയും നല്‍കും.
ടൂര്‍ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം ആരിക്കാടി കെപി റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസുഫ് ദുബൈയിലെ വ്യവസായ പ്രമുഖനും ജീവകാരുണ്യ മേഖലയില നിറസാന്നിധ്യവുമായ നൗഷാദ് കന്യപ്പാടിക്ക് നല്‍കി പ്രകാശനം ചെയ്തു. എകെഎം അഷ്റഫ് ഉദ്ഘാടനം ചെയ്തു. അഷ്റഫ് കര്‍ള അധ്യക്ഷത വഹിച്ചു.
സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വാണിജ്യ മേഖലകളിലെ പ്രമുഖരായ എംഎ ഖാലിദ്, നാസര്‍ മൊഗ്രാല്‍, ഗോള്‍ഡന്‍ റഹ്മാന്‍, ബിഎ റഹ്മാന്‍, ഉമ്പായി പെരിങ്ങടി, അന്‍വര്‍ ആരിക്കാടി, ഖലീല്‍ മാസ്റ്റര്‍, മൊയ്തീന്‍ ആമാത്ര, സമീര്‍, ഹമീദ് മൂല, ഉമ, അബ്ബാസ് ഓണന്ത, ഉമര്‍ രാജാവ്, അബ്ദുള്ള ബന്നകുളം, റിയാസ് മൊഗ്രാല്‍, ബദ്‌റു കടവത്ത്, അബ്ബാസ് കര്‍ള, സിദീഖ് കര്‍ള, സിദീഖ്, കബീര്‍ ആരിക്കാടി, അച്ചു ദണ്ഡുകൊളി, കെവി യൂസഫ്, അഷ്റഫ് കിളി, അഷ്‌റ്ഫ സംസാരിച്ചു. ടൂര്‍ണമെന്റ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എകെ ആരിഫ് സ്വാഗതവും സംഘാടക സമിതി ട്രഷറര്‍ മുഹമ്മദ് കാക്ക നന്ദിയും പറഞ്ഞു.
Post a Comment
0 Comments