കാസര്‍കോട് (www.evisionnews.co): മാപ്പിള കലാ ഗായകരുടെയും ഗവേശകകരുടെ കൂട്ടായ്മയായ കേരളമാപ്പിള കലാ അക്കാദമിയുടെ വിദ്യാര്‍ത്ഥി യുവജന വിഭാഗമായ ഇശല്‍ കൂട്ടം സംസ്ഥാന ട്രഷററായി മൊഗ്രാല്‍ പുത്തൂരിലെ മൂസ ബാസിതിനെയും സെക്രട്ടറിയായി തൃക്കരിപ്പൂരിലെ അബ്ദുല്‍ റഹിമാനെയും കൊണ്ടോട്ടിയില്‍ നടന്ന കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു.
ഇശല്‍കൂട്ടം കാസര്‍കോട് ജില്ല പ്രഥമ ചെയര്‍മാനും കേരളമാപ്പിള കലാ അക്കാദമി ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായ മൂസ ബാസിത് മികച്ച വാഗ്മി കൂടിയാണ്. കഴിഞ്ഞവര്‍ഷത്തെ സിബിഎസ്ഇ ഹയര്‍ സെക്കന്ററി സംസ്ഥാന കലോല്‍സത്തില്‍ മാപ്പിളപ്പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അബ്ദുല്‍ റഹിമാന്‍ കുട്ടിപ്പട്ടുറുമാലില്‍ വിജയിയായിരുന്നു.
Post a Comment
0 Comments