Type Here to Get Search Results !

Bottom Ad

കണ്ണൂര്‍ സര്‍വകലാശാലയില്‍ ഉത്തരക്കടലാസ് റോഡരികില്‍: നടപടി ഉണ്ടാകുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍


കേരളം (www.evisionnews.co): കണ്ണൂര്‍ സര്‍വകലാശാലയുടെ ഉത്തരക്കടലാസ് റോഡരികില്‍ നിന്ന് കണ്ടെത്തി. വിദൂര വിദ്യാഭ്യാസം രണ്ടാം വര്‍ഷ കൊമേഴ്‌സ് പരീക്ഷയുടെ നൂറുകണക്കിന് ഉത്തര കടലാസുകളാണ് റോഡരികില്‍ നിന്ന് കണ്ടെത്തിയത്. ഇന്നു രാവിലെ മലപ്പട്ടം ചൂളിയാട്ട് നിന്നാണ് ഒരു കെട്ട് ഉത്തരക്കടലാസുകള്‍ ലഭിച്ചത്. ഡിസംബര്‍ 23നാണ് പരീക്ഷ നടന്നത്. ഈ പരീക്ഷയുടേതാണ് കളഞ്ഞുകിട്ടിയ ഉത്തരക്കടലാസുകള്‍.

വീട്ടില്‍ നിന്ന് മൂല്യനിര്‍ണയം നടത്താന്‍ വേണ്ടി സര്‍വകലാശാലയില്‍ നിന്നും മയ്യില്‍ ഐടിഎം കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ എംസി രാജേഷ് ഒപ്പിട്ട് കൈപ്പറ്റിയ ഉത്തരക്കടലാസുകളാണ് വഴിയില്‍ നിന്ന് കിട്ടിയതെന്ന് തിരിച്ചറിഞ്ഞു. സംഭവത്തില്‍ അധ്യാപകനെതിരെ നടപടിയുണ്ടാകുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ പിജെ വിന്‍സന്റ് അറിയിച്ചു. സംഭവത്തില്‍ പ്രൊ വിസി എ സാബു അദ്ധ്യക്ഷനായ സമിതിക്ക് അന്വേഷണ ചുമതല നല്‍കി.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad