Type Here to Get Search Results !

Bottom Ad

മൂന്നുതവണ മത്സരിച്ച ആര്‍ക്കും സീറ്റില്ല: കാനം രാജേന്ദ്രന്‍


കേരളം (www.evisionnews.co): മൂന്ന് തവണ മത്സരിച്ചവര്‍ക്ക് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒരു പുതിയ നിരയെ കൊണ്ടുവരാനാണ് പാര്‍ട്ടി തീരുമാനം. സ്ഥാനാര്‍ത്ഥി മാനദണ്ഡത്തില്‍ യാതൊരു ഇളവുകളും നല്‍കില്ല. ആരെയും മാറ്റി നിര്‍ത്താനല്ല ഈ തീരുമാനമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

രണ്ട് തവണ മത്സരിച്ച് വിജയിച്ചവര്‍ക്ക് ഇത് ബാധകമായിരിക്കില്ലെന്നും കാനം പറഞ്ഞു. സംഘടനാ ചുമതലയുള്ളവര്‍ മത്സരിച്ചാല്‍ പാര്‍ട്ടിസ്ഥാനം ഒഴിയണം. വിജയസാദ്ധ്യത ആപേക്ഷികമാണ്. അതിനാല്‍ തന്നെ ആപേക്ഷികമായ കാര്യങ്ങള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ തീരുമാനത്തിന് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടത് മുന്നണിയില്‍ പുതിയ പാര്‍ട്ടികള്‍ വന്ന സാഹചര്യത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകളില്‍ ഇത്തവണ മത്സരിക്കാന്‍ കഴിയുമോ എന്ന് പറയാനാകില്ല. പുതിയ കക്ഷികളെത്തി മുന്നണി വിപുലപ്പെടുത്തുമ്പോള്‍ സീറ്റുകള്‍ കുറയും. ഇത് സര്‍വസാധാരണമാണ്. സീറ്റ് നല്‍കുന്നത് സംബന്ധിച്ച കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും കാനം പറഞ്ഞു.
















Tags

Post a Comment

0 Comments

Top Post Ad

Below Post Ad