പെരിയ (www.evisionnews.co): പെരിയ കൊലക്കേസില്‍ എല്ലാ പരിധിയും ലംഘിച്ചതായും ഇതിന് ഇടതുപക്ഷം കനത്ത വില നല്‍കേണ്ടിവരുമെന്നും ഉമ്മന്‍ ചാണ്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൃപേഷ്- ശരത് ലാല്‍ രണ്ടാം രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് കല്യോട്ട് നടന്ന സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയ്യാത്ത കുറ്റത്തിന് സിപിഎം വധശിക്ഷ വിധിച്ച ശരത് ലാലും കൃപേഷും കേരളത്തിന്റെയാകെ നൊമ്പരമാണ്. ആ കൊലപാതകത്തേക്കാളും ക്രൂരമായിരുന്നു അതിനെ ന്യായീകരിക്കുകയും പ്രതികള്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്ത സര്‍ക്കാരിന്റെ നടപടി.
സാധാരണഗതിയില്‍ ഒരു കേസ് വരുമ്പോള്‍ ഇരകളുടെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇവിടെ എന്താണ് ചെയ്തത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയപ്പോള്‍ പൊതു ഖജനാവില്‍ നിന്നും കോടികള്‍ ചെലവഴിച്ചാണ് സര്‍ക്കാര്‍ അതിനെ എതിര്‍ത്തത്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് തോറ്റ സര്‍ക്കാര്‍ പിന്നെയും സിബിഐ അന്വേഷണത്തോട് നിസഹകരിച്ചു. കോടതിയുടെ കര്‍ശന നിര്‍ദേശത്തിനൊടുവിലാണ് കേസ് ഡയറി സിബിഐക്ക് കൈമാറിയത്. യുഡിഎഫ് ഭരണകാലത്ത് പ്രത്യേകിച്ച് കൊലപാതക കേസുകളില്‍ ഇരകളുടെ ആവശ്യപ്പെടുന്ന അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എല്ലാത്തിനും ഒരു പരിധിയുണ്ട്. ഈ കേസില്‍ സര്‍ക്കാര്‍ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. ഇതിന് ഇടതു സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടി വരും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ എംപി മുഖ്യപ്രഭാഷണം നടത്തി.ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ അധ്യക്ഷതവഹിച്ചു.കെപിസിസി വൈസ് പ്രസിഡന്റ് സി.കെ.ശ്രീധരന്‍, ജനറല്‍ സെക്രട്ടറിമാരായ വി.എ.നാരായണന്‍, ജി.രതികുമാര്‍, എംപിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ്, കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്, സതീശന്‍ പാച്ചേനി, സജീവ് മാറോളി, റിജില്‍ മാക്കുറ്റി, ബാലകൃഷ്ണന്‍ പെരിയ, എ.ഗോവിന്ദന്‍ നായര്‍, കെ.നീലകണ്ഠന്‍, എം.അസിനാര്‍, എം.പി.മുരളി, മീനാക്ഷി ബാലകൃഷ്ണന്‍, ഗീത കൃഷ്ണന്‍, ധന്യ സുരേഷ്, ശാന്തമ്മ ഫിലിപ്പ്, പി.കെ.ഫൈസല്‍, കെ.പി.കുഞ്ഞിക്കണ്ണന്‍, കെ.കെ.രാജേന്ദ്രന്‍, എം.സി.പ്രഭാകരന്‍, സാജിദ് മൗവ്വല്‍, കെ.പി.പ്രകാശന്‍, സി.കെ.അരവിന്ദന്‍, എം.കെ.ബാബുരാജ്, പത്മരാജന്‍ ഐങ്ങോത്ത്, ബി.പി.പ്രദീപ് കുമാര്‍, ജോമോന്‍ ജോസ്, നോയല്‍ ടോമിന്‍ ജോസഫ്, സെബാസ്റ്റ്യന്‍ പതാലില്‍, ടോമി പ്ലാച്ചേരി, ഏബ്രഹാം തോണക്കര, പി.വി സുരേഷ് എന്നിവര്‍ സംബന്ധിച്ചു.
Post a Comment
0 Comments