കാസര്‍കോട് (www.evisionnews.co): യുട്യൂബ് ചാനലിലൂടെ വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഖാദര്‍ കരിപ്പൊടിക്ക് മുന്‍കൂര്‍ ജാമ്യം. കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ ജാമ്യം അനുവദിച്ചത്.
ചെമ്മനാട് സ്വദേശിയായ മുഹമ്മദ് റഫീഖിനെ ആര്‍എസ്എസുകാര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന രീതിയില്‍ ഖാദര്‍ തന്റെ യുട്യൂബ് ചാനലിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്നാണ് അണങ്കൂര്‍ കൊല്ലമ്പാടിയിലെ അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ കരിപ്പൊടിക്കെതിരെയുള്ള കേസ്. ഉളിയത്തടുക്ക സ്വദേശി നൗഫല്‍ നല്‍കിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പു പ്രകാരം കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
Post a Comment
0 Comments