Type Here to Get Search Results !

Bottom Ad

ചെര്‍ക്കള- കല്ലടുക്ക റോഡ് നിര്‍മ്മാണം വൈകിയത് ഫണ്ട് ലഭിക്കാത്തതിനാല്‍: കുദ്രോളി കണ്‍ട്രക്ഷന്‍ കമ്പനി


കാസര്‍കോട് (www.evisionnews.co): ചെര്‍ക്കള- കല്ലടുക്ക റോഡ് നിര്‍മ്മാണം വൈകിയത് റോഡ് വീതി കൂട്ടിയതുമൂലം ഫണ്ട് ലഭിക്കാത്തതിനാലെന്ന്  കുദ്രോളി കണ്‍ട്രക്ഷന്‍ കമ്പനി. നിര്‍മ്മാണത്തില്‍ അപാകതയുണ്ടയിയെന്നും സബ് കരാറുക്കാരന് ഫണ്ട് നല്‍കാത്തത് മൂലമാണ്നിര്‍മ്മാണം വൈകിയതെന്നുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കുദ്രോളി കണ്‍ട്രക്ഷന്‍ അധികൃതര്‍ അറിയിച്ചു.

ഇന്ത്യയിലും വിദേശത്തുമായി നിരവധി നിര്‍മ്മാണ പ്രവര്‍ത്തികള്‍ സമയ ബന്ധിതവും പരാതികളില്ലാതെയും പൂര്‍ത്തിയാക്കിയ കമ്പനിയാണ് കുദ്രോളി ഗ്രൂപ്പ്. കുദ്രോളി കാസര്‍കോട് ജില്ലയില്‍ നിര്‍മ്മിച്ച നിരവധി റോഡുകള്‍ തന്നെ ഇതിന് ഉദാഹരണമാണ്. 

ചെര്‍ക്കള - ജല്‍സൂര്‍ റോഡ് കമ്പള- ബദിയടുക്ക-മുള്ളേരിയ റോഡ്, നെല്ലിക്കട്ട - കര്‍മ്മംതോടി റോഡ് , വിദ്യാനര്‍- പന്നിപ്പാറ റോഡ്, കാസര്‍കോട് -മധുര്‍ റോഡ്, ഹൊസ്ദുര്‍ഗ് - പാണത്തൂര്‍ റോഡ് തുടങ്ങിയവ ഉദാഹരണമാണ്. സര്‍ക്കാര്‍ മൂന്നു വര്‍ഷം ഗ്യാരണ്ടി നല്‍കുന്ന ഈ റോഡുകള്‍ 10 വര്‍ഷത്തോളമായി ഒരു തകരാമില്ലാതെ നിലനില്‍ക്കുന്നു. 35.68 കോടി രുപയ്ക്ക് ടെണ്ടര്‍ എടുത്ത എഴുമീറ്റര്‍ റോഡ് 9 മീറ്റര്‍ ആക്കനുള്ള നിര്‍ദ്ദേശം വന്നപ്പോള്‍ ഫണ്ട് തികയാത്തത് മൂലം അപകട വേലികളും ഓവുചാലും നിര്‍മ്മിക്കാന്‍ സാധിക്കാതെ വന്നു. 8.8 കോടിയുടെ പ്രവര്‍ത്തി കുദ്രോളി ഗ്രൂപ്പാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ചത്.

പിന്നിട് സബ് കരാര്‍നല്‍കിയ ബേര്‍ക്ക കണ്‍ട്രക്ഷന്‍ 10.81കോടി രൂപയുടെ പണിപൂര്‍ത്തികരിച്ച വകയില്‍ ബേര്‍ക്ക കണ്‍ട്രക്ഷന് തുക കൈമാറുകയും ചെയ്തു. കിഫ്ബിയുടെ നിബന്ധനകള്‍ പാലിക്കാതെ പ്രവര്‍ത്തിയില്‍ കൃത്രിമം കാണിക്കുകയും യാഥാസമയത്ത് ബീല്‍ തുക ലഭിക്കാതിരിക്കുകയും പ്രവൃത്തി പാതി വഴിയില്‍ ഉപക്ഷിക്കുകയും ചെയ്തു.

നാട്ടുകാരും എന്‍എ നെല്ലിക്കുന്ന് എംഎല്‍എയും ഇടപെട്ടതിനെ തുടര്‍ന്ന് കുദ്രോളി കണ്‍ട്രക്ഷന്‍ വീണ്ടും പ്രവൃത്തി എറ്റെടുക്കുകയും ചെയ്തു. റിവേഴ്‌സ് എസ്റ്റിമേറ്റ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് മെയ് മാസത്തില്‍ പ്രവൃത്തി പൂര്‍ത്തികരിക്കുമെന്ന് കുദ്രോളി കണ്‍ട്രക്ഷന്‍ അധികൃതര്‍ അറിയിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad