കുമ്പഡാജ (www.evisionnews.co): പാചകവാതകം ഉള്‍പ്പെടെയുള്ള പെട്രൊളിയം ഉല്‍പ്പന്നങ്ങള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ദ്ധിപ്പിക്കുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരേ സമീപനമാണെന്നും ഇവിഷയത്തില്‍ രണ്ട് കൂട്ടരും ഭായ്, ഭായ് മാരാണെന്നും എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ.പറഞ്ഞു. സംസ്ഥാന വ്യാപകമായി മുസ്ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയുടെ കുമ്പഡാജ പഞ്ചായത്ത് പരിപാടി ഉദ്ഘാടനം ചെയ്തു് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് എം അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. റഷീദ് ബെളിഞ്ച, ഹമീദലി മാവിനക്കട്ട, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പോസോളിഗേ, അലി തുപ്പക്കല്‍, നൂറുദ്ധീന്‍ ബെളിഞ്ച, മജീദ് ചക്കുടല്‍, ഉബൈദ് ഗോസാട, എസ്. മുഹമ്മദ് കുമ്പഡാജെ, ലത്തീഫ് ഹാജി മാര്‍പ്പനടുക്ക, മൊയ്തീന്‍ കുഞ്ഞി ഊജന്‍തോടി, മുഹമ്മദ് ഹാജി എരിയപ്പാടി, കദീജ അന്നടുക, മുന്‍താസ് കുമ്പഡാജെ, സുഹ്റ അബ്ദുല്ല, മാഷിദ മജീദ്, ശിഹാബ് പഴയപുര പ്രസംഗിച്ചു.
Post a Comment
0 Comments