കാസര്‍കോട് (www.evisionnews.co): തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സിപിഎം ജനപ്രതിനിധിയുടെ ഭീഷണിക്ക് വിധേയനായ പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയില്‍ നടപടി സ്വീകരിക്കാത്തതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണം നേരിടുന്ന കാസര്‍കോട് ജില്ലാ കലക്ടറെ തെരഞ്ഞെടുപ്പ് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് മുസ്്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
തെരഞെടുപ്പ് വേളയിലും അല്ലാത്തപ്പോഴും രാഷ്ട്രീയ പക്ഷപാതിത്വ നിലപാടിന്റെ പേരില്‍ വിവിധ കക്ഷികളുടെ പരാതിക്കും പൊതു സമൂഹത്തിന്റെ ആക്ഷേപത്തിനും വിധേയനായ വ്യക്തിയുടെ കീഴില്‍ സുതാര്യവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് അസാധ്യമാണെന്ന് യോഗം വിലയിരുത്തി. തദ്ദേശ സ്ഥാപനങ്ങ ളുടെ അധികാരത്തില്‍ കൈകടത്തിയും ജനപ്രതിനിധികളെ അവഹേളിക്കുകയും ചെയ്യുന്ന ബ്യൂറോക്രാറ്റ് മാഫിയക്ക് നേതൃത്വം നല്‍കുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് എഎം കടവത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുള്ള, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ ഭാരവാഹികളായ കെ. മുഹമ്മദ് കുഞ്ഞി, പി.എം മുനീര്‍ ഹാജി, മൂസാ ബി ചെര്‍ക്കള, മണ്ഡലം ഭാരവാഹിളായ മാഹിന്‍ കേളോട്ട്, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി.എം ഇഖ്ബാല്‍, അബ്ദുല്‍ റഹിമാന്‍ ഹാജി പട്്ള, ഇ. അബൂബക്കര്‍ ഹാജി, പ്രവര്‍ത്തക സമിതി അംഗങ്ങളായ മുഹമ്മദ് കുഞ്ഞി ചായിന്റടി, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, എഎ ജലീല്‍, ടി.ഇ മുഖ്താര്‍, ഖാദര്‍ പാലോത്ത്, ജലീല്‍ കടവത്ത്, അബ്ദുല്ല ഹാജി ഗോവ, എസ്.പി സലാഹുദ്ധീന്‍, ബി.എ അബ്ബാസ് ഹാജി, അബ്ദുല്ല ചാലക്കര, ഹമീദ് പൊസൊളിഗെ, ഇഖ്ബാല്‍ മുള്ളേരിയ, കെ. അസീസ് ഹാജി, കെ.എം ബഷീര്‍, ഇ.എ അബ്ദുല്‍ ജലീല്‍, നാസര്‍ ചായിന്റടി, ബദറുദ്ധീന്‍ താഷിം, അന്‍വര്‍ ഓസോണ്‍, ഹാരിസ്ചൂരി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, കെ. ശാഫി ഹാജി, അലി തുപ്പക്കല്‍, ശംസുദ്ധീന്‍ കിന്നിംഗാര്‍, ഹമീദ് ബെദിര, സിദ്ധീഖ് സന്തോഷ് നഗര്‍, ഹാരിസ് ബെദിര, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട, ഇ.ആര്‍ ഹമീദ്, അന്‍വര്‍ ചേരങ്കൈ, കബീര്‍ തളങ്കര, മുത്തലിബ് പാറക്കെട്ട്, ഷക്കീല മജീദ്,സിയാന ഹനീഫ്, ഗഫൂര്‍ തളങ്കര സംബന്ധിച്ചു.
Post a Comment
0 Comments