Type Here to Get Search Results !

Bottom Ad

കാസര്‍കോടിന്റെ ക്രിക്കറ്റ് താരം അസ്ഹറുദ്ദീന്‍ ഐപിഎല്‍ ലേലപട്ടികയില്‍


കാസര്‍കോട്: (www.evisionnews.co) ഐപിഎല്‍ മത്സരങ്ങള്‍ക്കുള്ള കളിക്കാരുടെ ലേലപട്ടികയില്‍ കേരള രഞ്ജിതാരവും കാസര്‍കോട്ടുകാരനുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇടം നേടി. ഇന്നലെ പുറത്തുവിട്ട പട്ടികയിലാണ് അസ്്ഹറുദ്ദീനടക്കം ഏഴു കേരള താരങ്ങള്‍ ഇടംപിടിച്ചത്. ചെന്നൈയില്‍ 18ന് ഉച്ചക്ക് മൂന്നു മണിക്കാണ് ലേലം നടക്കുക. എട്ടു ഫ്രാഞ്ചൈസി ടീമുകള്‍ക്കായി 292 കളിക്കാരുടെ പട്ടികയാണ് പുറത്തുവിട്ടത്. മുഷ്താഖലി ട്രോഫി ട്വന്റി-20 ക്രിക്കറ്റില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ അസ്ഹറുദ്ദീന്‍ ഐ.പി.എല്‍ ടീമില്‍ ഉള്‍പ്പെടുന്നത് പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് ആരാധകര്‍ നോക്കിക്കാണുന്നത്.

അസ്്ഹറുദ്ദീന് പുറമെ സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, മിഥുന്‍ സുധേശന്‍, റോജിത്ത് ഗണേഷ്, ജലജ് സക്്‌സേന, നിധേഷ് എം എന്നിവരാണ് ലേല പട്ടികയില്‍ ഇടം പിടിച്ച കേരള താരങ്ങള്‍. അതേ സമയം ഇന്ത്യന്‍ താരം ശ്രീശാന്ത് ലേല പട്ടികയില്‍ ഉള്‍പ്പെടാത്തത് ചര്‍ച്ചയായിട്ടുണ്ട്. ലേല പട്ടികയില്‍ ഉള്‍പ്പെട്ട കേരള താരങ്ങളില്‍ അസ്്ഹറുദ്ദീനും റോജിത്ത് ഗണേഷും ആദ്യമായിട്ടാണ് പട്ടികയില്‍ ഇടം നേടുന്നത്.

1114 താരങ്ങളില്‍ നിന്ന് ഫ്രാഞ്ചൈസികളുടെ ഡിമാന്‍ഡനുസരിച്ചാണ് 292 പേരെ ലേലത്തിനായി തെരഞ്ഞെടുത്തത്. മാക്്‌സ് വെല്‍, സ്റ്റീവ് സ്മിത്, ഷാക്കിബ് അല്‍ഹസന്‍ അടക്കമുള്ള എട്ട് വിദേശതാരങ്ങള്‍ക്കും ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗിനും ജേദാര്‍ ജാദവിനും ഉയര്‍ന്ന റിസര്‍വ്വ് തുകയായ 2 കോടിയാണ് പട്ടികയില്‍ കാണിച്ചിട്ടുള്ളത്.

മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലും രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പിലും പങ്കെടുത്തിട്ടുള്ള മുഹമ്മദ് അസ്്ഹറുദ്ദീന്‍ ഐ.പി.എല്‍ ടീമിലേക്കുള്ള വാതില്‍ തുറക്കുന്നത് പ്രതീക്ഷയോടെയാണ് കാണുന്നത്. രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായെന്ന് അസ്ഹറുദ്ദീന്‍ പറഞ്ഞു. നായകന്‍ സഞ്ജുസാംസണും പ്രത്യേകം അഭിനന്ദനം അറിയിച്ചിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിക്ക് വേണ്ടിയുള്ള കേരളക്യാമ്പില്‍ പങ്കെടുക്കാന്‍ വയനാടുള്ള അസ്ഹറുദ്ദീന്‍ നാളെ ബംഗളൂരുവിലേക്ക് തിരിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad