കാസര്‍കോട് (www.evisionnews.co): വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച് നാലരവയസുകാരന്‍ അദ്വൈത് മരണപ്പെട്ടതിന് പിന്നാലെ ഇളയമ്മയും മരണത്തിന് കീഴടങ്ങി. അജാനൂര്‍ കടപ്പുറത്തെ പരേതനായ വസന്തന്റ മകളായ ദൃശ്യ (19) ചൊവ്വാഴ്ച രാത്രിയാണ് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മരിച്ചത്. ഈ മാസം 11ന് വൈകുന്നേരമാണ് വിഷം കലര്‍ന്ന ഐസ്‌ക്രീം കുടുംബാംഗങ്ങള്‍ കഴിച്ചത്. കുമ്പള സ്വദേശിയായ മഹേഷിന്റെ ഭാര്യ വര്‍ഷയാണ് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി ആദ്യം കഴിച്ചത്.
എന്നാല്‍ കഴിച്ചയുടന്‍ അവശനിലയിലായതിനെ ത്തുടര്‍ന്ന് അവശേഷിച്ച ഐസ്‌ക്രീം കളയാന്‍ കഴിഞ്ഞില്ല. മേശപ്പുറത്ത് വെച്ച ഐസ്‌ക്രീം കണ്ട വര്‍ഷയുടെ മക്കളായ അദ്വൈത്, നിസാന്‍, സഹോദരി ദൃശ്യ എന്നിവരാണ് കഴിച്ചത്. എന്നാല്‍ അദ്വൈത് (നാലര) രാത്രി മുഴുവന്‍ ഛര്‍ദ്ദിച്ചതിന് ശേഷം പിറ്റേദിവസം രാവിലെ കാഞ്ഞങ്ങാട് സ്വകാര്യാസ്പത്രിയില്‍ വെച്ചാണ് മരിച്ചത്. ആദ്യം ഭക്ഷ്യവിഷബാധയെന്നാണ് സംശയിച്ചത്.
എന്നാല്‍ വര്‍ഷ സംഭവം ഭര്‍ത്താവിനോട് തുറന്നു പറഞ്ഞതിനെ തുടര്‍ന്നാണ് എല്ലാവരെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വര്‍ഷയായിരുന്നു ആദ്യം ഗുരുതരാവസ്ഥയിലുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് നാല് ദിവസമായി ദൃശ്യയുടെ ആരോഗ്യനില വളരെ മോശമാവുകയായിരുന്നു. വെന്റിലേറ്ററിലാണുണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് മാറ്റിയത് അതിനിടെ വര്‍ഷയെ ആരോഗ്യനിലയില്‍ പുരോഗതി യില്ലാത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. എന്നാല്‍ വീണ്ടും അവശനിലയിലായതിനെ ത്തുടര്‍ന്ന് പരിയാരത്തേക്ക് കൊണ്ടുപോയി. സജിതയാണ് ദൃശ്യയുടെ അമ്മ. ഹര്‍ഷ മറ്റൊരു സഹോദരിയാണ്.
Post a Comment
0 Comments