കാസര്‍കോട് (www.evisionnews.co): ആരോഗ്യമേഖലയില്‍ പുതിയ ചുവടുവെപ്പായി ഹെല്‍ത്ത് കോര്‍ട്ട് ക്ലിനിക്ക് കുമ്പള കോഹിനൂര്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുമ്പള ജുമാമസ്ജിദ് ഖത്തീബ് ഉമര്‍ ഹുദവി ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ പി ഫാസില്‍, അബ്ദുല്ലക്കോയ തങ്ങള്‍ സംബന്ധിച്ചു.
ഉദ്ഘാടന ദിവസം ഇഎന്‍ടി സ്‌പെഷ്യലിസ്റ്റ് ഡോ വിഷാക് കെ നായരുടെ നേതൃത്വത്തില്‍ സൗജന്യ ഇഎന്‍ടി പരിശോധനാ ക്യാമ്പ് നടത്തി. പരിശോധനയും ലാബ് ടെസ്റ്റ് നല്‍കിയ ക്യാമ്പില്‍ നൂറോളം പേര്‍ പങ്കെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പതു മണിമുതല്‍ 12 മണിവരെ ഇഎന്‍ടി സ്‌പെഷ്യലിസ്റ്റ് ഡോ വിഷാക് കെ നായരുടെ സേവനം ലഭ്യമാകും. കൂടുതല്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മാനേജിംഗ് ഡയറക്ടര്‍ പി ഫാസില്‍ പറഞ്ഞു.
Post a Comment
0 Comments