കോഴിക്കോട്: (www.evisionnews.co) നാട്ടിലും മറുനാട്ടിലുമായി സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളില്‍ രണ്ടു പതിറ്റാണ്ടലേറെ കാലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദിയുടെ ഇരുപത്തി രണ്ടാം വാര്‍ഷികാഘോഷ സമാപനം വിപുലമായ പരിപാടികളോടെ ഫെബ്രുവരി അവസാനവാരം കാസര്‍കോട് നടത്താന്‍ മുജീബ് കമ്പാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
മലബാര്‍ മേഖലയിലെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ വിവിധ അവാര്‍ഡുകള്‍ നല്‍കി ആദരിക്കും. മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള സാഹിബിന്റെ നാമഥേയത്തില്‍ നല്‍കി വരുന്ന പുരസ്‌കാരങ്ങളും ഇതോടൊപ്പം നല്‍കും. കോവിഡ് വ്യാപനത്തിനെതിരെ സമൂഹത്തില്‍ അവബോധമുണ്ടാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്ക് ചടങ്ങില്‍ പ്രശസ്തി പത്രവും അവാര്‍ഡും നല്‍കി അനുമോദിക്കും.
ഖലീല്‍ മാസ്റ്റര്‍, നാസര്‍ മൊഗ്രാല്‍, എകെ ആരിഫ്, കെവി യൂസഫ്, സമീര്‍ കുമ്പള, അബ്കോ മുഹമ്മദ്, ഫവാസ് കുമ്പള പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ അഷ്ഫ് കര്‍ള സ്വാഗതവും ബിഎ റഹിമാന്‍ ആരിക്കാടി നന്ദിയും പറഞ്ഞു.
Post a Comment
0 Comments