കേരളം (www.evisionnews.co): കേരള അന്തരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന്‍ സലിം കുമാറിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ചലച്ചിത്ര മേള ബഹിഷ്‌കരിച്ചു. ഹൈബി ഈഡന്‍ എം.പി ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. 'സലിം കുമാറില്ലെങ്കില്‍ ഞങ്ങളുമില്ല.. കൊച്ചിയില്‍ ഫിലിം ഫെസ്റ്റിവല്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുന്നു.' എന്ന് ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കൊച്ചിയില്‍ ബുധനാഴ്ച ആരംഭിച്ച ചലച്ചിത്രമേള ചടങ്ങിലേക്ക് തന്നെ ഒഴിവാക്കിയതറിയിച്ച് സലിം കുമാര്‍ തന്നെയാണ് രംഗത്തെത്തിയത്. ദേശീയ പുരസ്‌കാര ജേതാക്കളാണ് ഐഎഫ്എഫ്കെയ്ക്ക് തിരി തെളിയിക്കുക. എന്നാല്‍ ഉദ്ഘാടനത്തില്‍ തിരി തെളിയിക്കുന്ന 25 പുരസ്‌കാര ജേതാക്കളുടെ ഒപ്പം സലിം കുമാര്‍ ഉണ്ടായിരുന്നില്ല.
ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ പ്രായക്കൂടുതലാണ് എന്ന മറുപടിയാണ് ലഭിച്ചതെന്നാണ് സലിം കുമാര്‍ പറയുന്നത്. ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കുമെന്ന മുട്ടുന്യായമാണ് നല്‍കുന്നത്. പ്രായത്തിന്റെ കാര്യം പറയുകയാണെങ്കില്‍ ആഷിക് അബുവും അമല്‍ നീരദുമെല്ലാം തന്റെ ജൂനിയര്‍മാരായി കോളജില്‍ പഠിച്ചവരാണ്. താനും അവരും തമ്മില്‍ അധികം പ്രായവ്യത്യാസമൊന്നുമില്ല. ഇവിടെ രാഷ്ട്രീയമാണ് വിഷയമാണ് എന്നാണ് സലിം കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം, സലിം കുമാറിന് രാഷ്ട്രീയ താത്പര്യമാണെന്നാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറയുന്നത്. ഫോണില്‍ വിളിച്ചു നേരിട്ട് ചെന്ന് ക്ഷണിക്കാമെന്നും പറഞ്ഞതാണ്. എന്നിട്ടും നിരസിച്ചെങ്കില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല. അദ്ദേഹം പറഞ്ഞു. മേളയുടെ സംഘാടകര്‍ തന്നെ അദ്ദേഹത്തെ വിളിച്ചിരുന്നുവെന്നും സലിം വളരെ മോശമായ രീതിയില്‍ സംസാരിച്ചെന്നുമായിരുന്നു അവരുടെ മറുപടിയെന്നും കമല്‍ പറഞ്ഞു.
Post a Comment
0 Comments