കേരളം (www.evisionnews.co):ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഇ.എം.സി.സിയുമായി കെ.എസ്.ഐ.എന്‍.സി ഉണ്ടാക്കിയ ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കെ.എസ്.ഐ.എന്‍.സി എം.ഡി എന്‍ പ്രശാന്തിനെതിരെ നടപടിക്ക് സാധ്യത. സര്‍ക്കാരിന് വേണ്ടെങ്കില്‍ പദ്ധതി റദ്ദാക്കട്ടെയെന്ന് ഇ.എം.സി.സി പ്രസിഡന്റ് ഷിജു ജോര്‍ജ് പറഞ്ഞു.
ഇടത് സര്‍ക്കാരിന്റെ മത്സ്യബന്ധന നയത്തിന് വിരുദ്ധമായ നടപടിയാണ് കെ.എസ്.ഐ.എന്‍.സിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് ഫിഷറീസ് വകുപ്പ് പറയുന്നത്. അതിനാല്‍ കെ.എസ്.ഐ.എന്‍.സി എംഡിയായ എന്‍.പ്രശാന്ത് ഐഎഎസിനെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകുമെന്നാണ് വിവരം. വിവാദങ്ങള്‍ക്ക് കാരണം ട്രോളര്‍ നിര്‍മാണ ധാരണയാണെന്ന നിലപാടിലാണ് ഫിഷറീസ് വകുപ്പ്. ട്രോളര്‍ നിര്‍മിക്കാനുള്ള തീരുമാനം ഷിപ്പിങ് കോര്‍പറേഷന്‍ പിആര്‍ഡി വഴി വാര്‍ത്താക്കുറിപ്പായി നല്‍കിയതും പ്രതിപക്ഷ ആരോപണത്തിന് ബലം നല്‍കിയതായി വിലയിരുത്തുന്നു.വ്യവസായസംരംഭകരെ ആകര്‍ഷിക്കാന്‍ കൊച്ചിയില്‍ നടത്തിയ അസന്റ് 2020-യിലാണ് യു.എസ്. ആസ്ഥാനമായ ഇ.എം.സി.സി.യുടെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതിനല്‍കിയത്.
Post a Comment
0 Comments