കേരളം (www.evisionnews.co): കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 6ന് തന്നെ ലോക്സഭ മലപ്പുറം ഉപതെരഞ്ഞെടുപ്പും നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12നാണ്. നാമനിര്‍ദ്ദേശം നല്‍കാനുള്ള അവസാന ദിനം മാര്‍ച്ച് 19. സൂക്ഷ്മ പരിശോധന മാര്‍ച്ച് 20 നാണ്. നാമനിര്‍ദ്ദേശം പിന്‍വലിക്കാനുള്ള തീയതി മാര്‍ച്ച് 22 നാണ്. വോട്ടെണ്ണല്‍ മെയ് 2 ന് നടക്കും.
ഇതോടെ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തീയതികള്‍ പ്രഖ്യാപിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനില്‍ അറോറയാണ് പ്രഖ്യാപനം നടത്തിയത്. തീയതി തീരുമാനിച്ചത് പരീക്ഷകളും ഉത്സവങ്ങളും കണക്കിലെടുത്താണ്. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു
Post a Comment
0 Comments