വിദേശം (www.evisionnews.co): തെക്കുകിഴക്കന്‍ പസഫിക് സമുദ്രത്തില്‍ വ്യാഴാഴ്ച വന്‍ ഭൂചലനം. ഓസ്ട്രേലിയന്‍ തീരത്തുനിന്ന് 550 കിലോമീറ്റര്‍ അകലെ കടലിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് ഓസ്‌ട്രേലിയ, ഫിജി, വനുവാതു, ന്യൂകാലിഡോണിയ തീരങ്ങളില്‍ ഓസ്‌ട്രേലിയന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സുനാമി മുന്നറിയിപ്പ് നല്‍കി.
പ്രാദേശിക സമയം വ്യാഴാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം (1320 ജിഎംടി ബുധനാഴ്ച) ന്യൂ കാലിഡോണിയയിലെ വാവോയ്ക്ക് കിഴക്ക് 415 കിലോമീറ്റര്‍ (258 മൈല്‍) 10 കിലോമീറ്റര്‍ താഴ്ചയില്‍ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
Post a Comment
0 Comments