കാസര്‍കോട് (www.evisionnews.co): പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുന്നതിനും പാര്‍ട്ടിയുടെ പൈതൃകത്തെ കുറിച്ചും പോരാട്ടങ്ങളെ കുറിച്ചും ബോധവല്‍ക്കരണം നടത്തുന്നതിനുമായി സിഎച്ച് മുഹമ്മദ് കോയ അക്കാദമി ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസ് എന്ന പേരില്‍ പൊളിറ്റിക്കല്‍ അക്കാദമിയും അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും രജിസ്‌ട്രേഷന്‍ നടത്തുന്നതിനുമായി എംപ്ലോയിമെന്റ് ഡെസ്‌ക് ആരംഭിക്കാനും മുസ്‌ലിം ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.
പൊളിറ്റിക്കല്‍ അക്കാദമിയുടെ പേട്രനായി പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ റഹ്‌മാന്‍ തായലങ്ങാടിയേയും ചെയര്‍മാനായി പ്രമുഖ എഴുത്തുകാരനും ചിന്തകനും ചരിത്രകാരനുമായ പിഎ റഷീദിനേയും ഡയറക്ടറായി കെഎം അബ്ദുല്‍ റഹ്‌മാനെയും തെരഞ്ഞെടുത്തു. മാര്‍ച്ച് ആദ്യവാരത്തില്‍ പൊളിറ്റിക്കല്‍ അക്കാദമിയുടെയും എംപ്ലോയിമെന്റ് ഡെസ്‌കിന്റെയും പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചു.
പ്രസിഡന്റ് ടിഇ അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. സിടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എംഎസ് മുഹമ്മദ് കുഞ്ഞി, വികെപി ഹമീദലി, എംബി യൂസുഫ്, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വികെ ബാവ, വിപി അബ്ദുല്‍ ഖാദര്‍, പിഎം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള സംബന്ധിച്ചു.
Post a Comment
0 Comments