Type Here to Get Search Results !

Bottom Ad

കുന്നിടിഞ്ഞ് മണ്ണിനടിയിലായ കോളജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം മൂന്നാഴ്ചകള്‍ക്ക് ശേഷം പുറത്തെടുത്തു


മംഗളൂരു (www.evisionnews.co): കുന്നിടിഞ്ഞ് മണ്ണിനടിയിലായ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം മൂന്നാഴ്ചകള്‍ക്ക് ശേഷം പുറത്തെടുത്തു. ലൈല ഗ്രാമത്തിലെ കാശിബെട്ടു കൃഷ്ണയ്യ വാസുദേവ ഷെട്ടിയുടെ മകന്‍ സനത്ത് ഷെട്ടി (21)യുടെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകിട്ടോടെ പുറത്തെടുത്തത്.

ഉജൈറിലെ എസ്ഡിഎം കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായ സനത്ത് ഷെട്ടി കുദ്രേമുഖ് നാഷണല്‍ പാര്‍ക്കിലെ ബംഗാരപാല്‍കെ ബദാമനെ അബി വെള്ളച്ചാട്ടം കാണാന്‍ പോയപ്പോഴാണ് അപകടത്തില്‍പെട്ടത്. ജനുവരി 25നാണ് സംഭവം നടന്നത്. കുന്നിടിഞ്ഞതിനെ തുടര്‍ന്ന് സനത്ത് മണ്ണിനടിയില്‍ പെടുകയായിരുന്നു. മണ്ണിലും കൂറ്റന്‍ പാറക്കല്ലുകള്‍ക്കുമടിയിലായ സനത്തിന്റെ മൃതദേഹം ചെളി കൂമ്പാരത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു.

സനത്ത് ഷെട്ടിയുടെ സുഹൃത്തുക്കളായ ആദിത്യയും സൗരഭും ഓടി രക്ഷപ്പെട്ടതിനാല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. അഗ്‌നിശമന സേനാ യൂണിറ്റുകള്‍, സംസ്ഥാന ദുരന്ത നിവാരണ യൂണിറ്റ്, പൊലീസ്, ധര്‍മ്മസ്ഥലയിലെ ദുരന്ത നിവാരണ സംഘം, നാട്ടുകാര്‍ എന്നിവര്‍ മൃതദേഹം കണ്ടെത്താന്‍ ദിവസങ്ങളോളം പരിശ്രമത്തിലായിരുന്നു. മണ്ണുമാന്തി ഉപയോഗിച്ച് നടത്തിയ രക്ഷാര്‍പ്രവര്‍ത്തനത്തിനൊടുവിലാണ് സനത്തിന്റെ മൃതദേഹം കണ്ടെത്താനായത്.

Post a Comment

0 Comments

Top Post Ad

Below Post Ad