കാസര്‍കോട് (www.evisionnews.co): താളിപ്പടുപ്പ് സ്വദേശിയായ കുഷ്യന്‍വര്‍ക്ക്‌സ് തൊഴിലാളിയെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താളിപ്പടുപ്പിലെ സുനില്‍കുമാറി (52)നെയാണ് അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിന് സമീപം മരിച്ച നിലയില്‍ കണ്ടത്. അടുക്കത്ത്ബയലിലെ കുഷ്യന്‍ വര്‍ക്ക് ജീവനക്കാരനാണ്. ഇന്ന് രാവിലെ പരിസരവാസികളാണ് സുനില്‍കുമാര്‍ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതനായ ജയറാമിന്റെയും കമലാക്ഷിയുടേയും മകനാണ്. ഭാര്യ: ശൈലജ. മക്കള്‍: സുസ്മിത, അക്ഷിത. സഹോദരങ്ങള്‍: അനില്‍, പ്രവീണ്‍, മണി, ശര്‍മിള.
താളിപ്പടുപ്പ് സ്വദേശിയെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി
17:26:00
0
കാസര്‍കോട് (www.evisionnews.co): താളിപ്പടുപ്പ് സ്വദേശിയായ കുഷ്യന്‍വര്‍ക്ക്‌സ് തൊഴിലാളിയെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താളിപ്പടുപ്പിലെ സുനില്‍കുമാറി (52)നെയാണ് അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിന് സമീപം മരിച്ച നിലയില്‍ കണ്ടത്. അടുക്കത്ത്ബയലിലെ കുഷ്യന്‍ വര്‍ക്ക് ജീവനക്കാരനാണ്. ഇന്ന് രാവിലെ പരിസരവാസികളാണ് സുനില്‍കുമാര്‍ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതനായ ജയറാമിന്റെയും കമലാക്ഷിയുടേയും മകനാണ്. ഭാര്യ: ശൈലജ. മക്കള്‍: സുസ്മിത, അക്ഷിത. സഹോദരങ്ങള്‍: അനില്‍, പ്രവീണ്‍, മണി, ശര്‍മിള.
Post a Comment
0 Comments