കാസര്‍കോട് (www.evisionnews.co): കേരളത്തില്‍ നിന്നുള്ളയാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ അടിച്ചിടാനുള്ള കര്‍ണാടക സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാനും ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലയില്‍ നിന്നും ഒട്ടനവധി പേര്‍ വിദ്യഭ്യാസത്തിന്നും തൊ ഴിലിനും ചികിത്സക്കും ആശ്രയിക്കുന്നത് മംഗലാപുരം അടക്കമുള്ള കര്‍ണ്ണാടകയിലെ വിവിധ നഗരങ്ങളെയാണ്.
കര്‍ണ്ണാടക സര്‍ക്കാറിന്റെ അതിര്‍ത്ഥി പരിശോധന കര്‍ശനമാക്കിയുള്ള തീരുമാനം മൂലം നൂറ് കണക്കിന് വിദ്യാര്‍ത്ഥി കളെയും ഒട്ടനവധി കച്ചവടക്കാരെയും തൊഴിലന്വേഷകരെയും ചികിത്സ തേടി പോകുന്നവരെയുമാണ് ദുരിതത്തിലാക്കിയിരിക്കുന്നത്. വലിയൊരു ജനവിഭാഗത്തെതീര്‍ത്തും ദുരിതത്തിലാക്കി അതിര്‍ത്തികള്‍ അടച്ചിടാനുള്ള തീരുമാനത്തില്‍ നിന്നും കര്‍ണ്ണാടക സര്‍ക്കാര്‍ പിന്തിരിയണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
Post a Comment
0 Comments