കാസര്‍കോട് (www.evisionnews.co): ബെള്ളൂറടുക്കയുടെ കലാകായിക സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ തങ്ങളുടേതായ വ്യക്തിമുദ്രപതിപ്പിച്ച് മുന്നേറുന്ന സിവിറ്റന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ 2021-22 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി ജുനൈര്‍ (പ്രസി), ഫാറൂഖ് ബെള്ളൂറടുക്ക (ജന.സെക്ര), ആരിഫ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ഇബ്രാഹിം (ഇബു), ജോയിന്റ് സെക്രട്ടറി ഫാറൂഖ് കോളാങ്കേള്‍.
കോഡിനേറ്ററായി അഫ്‌സലിനെയും അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി സ്വാദിഖ് ഹുദവിയെയും മീഡിയ വിംഗ് മുനവ്വര്‍ മിഹ്‌റാജിനെയും സ്‌പോട്‌സ് ക്യാപ്റ്റനായി മഷ്ഹൂദ് (മച്ചു)വിനെയും ഡിസൈന്‍ വിങ്ങായി ഹസൈന്‍, ഹുസൈനെയും എജുക്കേഷന്‍ വിങ്ങായി റിഷാലിനെയും ജുനിയര്‍ ക്യാപ്റ്റനായി സിയാദിനെയും പ്രവര്‍ത്തക സമിതി അംഗങ്ങളായി ഷരീഫ്, ഹക്കീം, ബാച്ചു, ബാസിത്, എന്നിവരെയും തെരഞ്ഞെടുത്തു.
Post a Comment
0 Comments