കാസര്‍കോട് (www.evisionnews.co): പ്രതീക്ഷയും ആശ്വസവുമായി ഡോ. മുഹമ്മദ് കുഞ്ഞി മെമ്മോറിയല്‍ ക്ലിനിക് ഡോ. മുഹമ്മദ് മുസ്തഫയുടെ മേല്‍നോട്ടത്തില്‍ പുനര്‍പ്രവര്‍ത്തനം ആരംഭിച്ചു. ബണ്‍പ്പത്തടുക്ക തങ്ങള്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആതുര സേവന രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച് മുഹമ്മദ് കുഞ്ഞിയുടെ മക്കളായ റാസിഫ് മുഹമ്മദ്, റംഷീദ് മുഹമ്മദ്, ഡോ. റിനോഷ ജെസിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഉദ്ഘാടന പരിപാടിയില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്ത, വൈസ് പ്രസിഡന്റ് എം അബ്ബാസ്, പഞ്ചായത്തംഗം ബാലകൃഷ്ണ ഷെട്ടി, സാമൂഹിക പ്രവര്‍ത്തകരായ മാഹിന്‍ കേളോട്ട്, സിഎ അബൂബക്കര്‍, അന്‍വര്‍ ഓസോണ്‍, ഹമീദ് കെടെഞ്ചി, ഹാരിസ് പിഎംഎസ്, ഒപി ഹനീഫ പൈക്ക, പ്രമുഖ വ്യവസായ യഹിയ തളങ്കര, മതസാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു. ഡോക്ടറുടെ സേവനം വൈകിട്ട് 4.30 മുതല്‍ രാത്രി 10 മണി വരെ ലഭ്യമാണ്. ക്ലിനിക്ക് രാവിലെ 9 മണി മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
Post a Comment
0 Comments