കാസര്‍കോട് (www.evisionnews.co): ബദിയടുക്കയിലെ സിഎച്ച്‌സിയില്‍ കിടത്തി ചികിത്സയ്ക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ജനപ്രതിനിധിയും സിപിഎമ്മും ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ക്ക് നിവേദനം നല്‍കി. പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റഷീദ ഹമീദ് കെടിഞ്ചി, സിപിഎം ബദിയടുക്ക ലോക്കല്‍ സെക്രട്ടറി കൃഷ്ണ ബദിയടുക്ക എന്നിവരാണ് നിവേദനം നല്‍കിയത്.
ആശുപത്രി കെട്ടിട സൗകര്യവും മറ്റു സാമഗ്രികളും ആവിശ്യത്തിന് ഡോക്റ്റര്‍മാര്‍ ഉള്‍പെടെ ഉണ്ടായിട്ടും കിടത്തി ചികിത്സ ഇല്ലാത്തത് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഡിഎംഒ, ബദിയടുക്ക ആരോഗ്യ കേന്ദ്രത്തിലെ പിആര്‍ഒ എന്നിവരോട് മന്ത്രി വിവരം തിരക്കി. 24 മണിക്കൂറും കിടത്തി ചികിത്സിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഒപ്പം നിവേദന സംഘത്തിനും ആശ്വാസം നല്‍കുന്ന ഉറപ്പു നല്‍കി. സംഘത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരായ സുബൈര്‍ ബാപ്പാലിപ്പൊനം, ഹാരിസ് പിഎംഎസ്, ഹമീദ് കെടിഞ്ചി, റഫീഖ് മൂക്കംപാറ ഉണ്ടായിരുന്നു.
Post a Comment
0 Comments