കാസര്‍കോട് (www.evisionnews.co): പിഎസ്സിയെ നോക്കുകുത്തിയാക്കി അര്‍ഹരായ യുവാക്കളുടെ തൊഴില്‍ തട്ടിയെടുത്ത് പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്കും ഭാര്യമാര്‍ക്കും നല്‍കിയ പിണറായി സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ യംങ് സ്പീക്ക് പരിപാടിയിലേക്ക് മാര്‍ച്ച് നടത്തിയതിന് ജില്ലാ ജനറല്‍ സെക്രട്ടറിയടക്കം പത്തുപേര്‍ക്കെതിരെ കേസ്. ഉദുമ മണ്ഡലം കമ്മിറ്റി തച്ചങ്ങാട് ബിആര്‍സിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്.
യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നിയോജക മണ്ഡലങ്ങളില്‍ ഫെബ്രുവരി 12ന് നടന്ന യംങ് സ്പീക്ക് പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറിക്ക് പുറമെ ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഷാനവാസ് എംബി, ഹാരിസ് തൊട്ടി, ഹാരിസ് അങ്കക്കളരി, ഖാദര്‍ ആലൂര്‍, ദാവൂദ് പള്ളിപുഴ, കെഎംഎ റഹ്‌മാന്‍, സലാം മാണിമൂല, മൊയ്തു തൈര എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
Post a Comment
0 Comments