Type Here to Get Search Results !

Bottom Ad

അതിര്‍ത്തി കടക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധം: നടപടി കടുപ്പിച്ച് കര്‍ണാടക


കാസര്‍കോട് (www.evisionnews.co): കര്‍ണാടക വീണ്ടും അതിര്‍ത്തി അടച്ചിടുന്നു. 72 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് നിര്‍ബന്ധമാക്കി. തലപ്പാടി (മംഗളൂരു), ജാല്‍സൂര്‍ (സുള്ള്യ), സാറഡ്ക്ക (ബണ്‍ട്വാള്‍), നെട്ടണിഗെ (പുത്തൂര്‍) എന്നീ നാല് പോയിന്റുകളൊഴികെ കാസര്‍കോട്ടേക്കുള്ള മുഴുവന്‍ അതിര്‍ത്തികളും കര്‍ണാടക സര്‍ക്കാര്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടും. മംഗളൂരു ഡെപ്യൂട്ടി കമീഷണര്‍ ശനിയാഴ്ച ഇറക്കിയ ഉത്തരവാണിത്. ഈനാല് പോയിന്റ്റുകളിലൂടെ കടന്നു പോകുന്നവര്‍ 72 മണിക്കൂര്‍ മുമ്പേ എടുത്ത ആര്‍ ടി പി സി നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് കാണിച്ചാല്‍ മാത്രമേ കാസര്‍കോട് ജില്ലയില്‍ നിന്നു അതിര്‍ത്തി കടത്തിവിടൂ.

Post a Comment

0 Comments

Top Post Ad

Below Post Ad