മംഗളൂരു (www.evisionnews.co): അതിര്‍ത്തിയിലെ യാത്രാ നിയന്ത്രണത്തില്‍ ഇളവുവരുത്തി കര്‍ണാടക. രണ്ട് ദിവസത്തേക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ അതിര്‍ത്തികളിലെ പരിശോധന തത്ക്കാലം ഒഴിവാക്കിയിരിക്കുകയാണ്. കേരളത്തില്‍ കോവിഡ് കണക്കുകള്‍ വര്‍ധിച്ച തോതില്‍ നില നില്‍ക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കര്‍ണാടക സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കിയിരുന്നത്.
തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവര്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ അതിര്‍ത്തിയില്‍ അധികൃതര്‍ പരിശോധന കര്‍ശനമാക്കുകയായിരുന്നു.
കര്‍ണാടകയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. കര്‍ണാടക അതിര്‍ത്തി അടച്ച പ്രശ്നം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ച സാഹചര്യത്തിലാണ് കര്‍ണാടക നിലപാട് മയപ്പെടുത്തിയത്. അതേ സമയം അതിര്‍ത്തിയിലെ നിയന്ത്രണം പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
Post a Comment
0 Comments