കാസര്‍കോട് (www.evisionnews.co): വര്‍ഗീയതയ്ക്കതിരെയും ഫാസിസത്തിനതിരെയും പ്രതിജ്ഞയെടുത്ത് എസ്‌കെഎസ്എസ്എഫ് ബെദിര ശാഖ കമ്മിറ്റി സ്ഥാപകദിനം ആചരിച്ചു. ബെദിര ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ മുന്‍ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പതാക ഉയര്‍ത്തി. ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് ഹാജി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സാലിം ബെദിര അധ്യക്ഷത വഹിച്ചു.
ശാക്കിര്‍ ഹുദവി സ്വാഗതം പറഞ്ഞു. ഹാരിസ് ഫൈസി ബെദിര പ്രാര്‍ത്ഥന നടത്തി. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അബദുല്‍ ഹമീദ് ഫൈസി ബെദിര മുഖ്യപ്രഭാഷണം നടത്തി. എസ്‌വൈഎസ് ശാഖാ ജനറല്‍ സെക്രട്ടറി എന്‍എം സിദ്ധീഖ് ബെദിര, റഫീഖ് വലിയ വളപ്പില്‍, ജിസിസി ബെദിര ഭാരവാഹികളായ സിക്കന്തര്‍ ബെദിര, റഹിം ബിസ്മി, ശുഹയ്ബ് ബെദിര, ആരിഫ് കരിപ്പൊടി, സലാം മൗലവി ബെദിര, ശരീഫ് കരിപ്പൊടി, ബാക്കിര്‍ ബെദിര, സജീര്‍ ബെദിര, അബ്ദുല്ല ബെദിര, സവാദ് ബെദിര, സലാം ഇടുക്കി, മുനീര്‍ ബെദിര സംസാരിച്ചു.
Post a Comment
0 Comments