Type Here to Get Search Results !

Bottom Ad

ശബരിമല, സിഎഎ കേസുകള്‍, പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം


കാസര്‍കോട് (www.evisionnews.co): ശബരിമല, സിഎഎ കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കേസുകള്‍ പിന്‍വലിക്കുന്നത്. കേസുകള്‍ പിന്‍വലിക്കണമെന്ന് നേരത്തെ പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും മുസ്ലിം ലീഗും ആവശ്യപ്പെട്ടിരുന്നു. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയില്‍, തെരഞ്ഞെടുപ്പ് മുമ്പില്ക്കണ്ട് കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടു വന്ന വിഷയമായിരുന്നു ശബരിമല. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ കേസുകള്‍ പിന്‍വലിക്കുന്നതോട പ്രതിപക്ഷ പ്രചാരണത്തിന്റെ മുനയൊടിക്കാമെന്ന് സര്‍ക്കാര്‍ കണക്കു കൂട്ടുന്നു. ഈയിടെ തമിഴ്നാട് സര്‍ക്കാര്‍ സിഎഎ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്‍ പ്രതിഷേധമാണ് കേരളത്തിലുണ്ടായിരുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad