Type Here to Get Search Results !

Bottom Ad

ലഹരി മാഫിയ സംഘങ്ങളെ പോലീസ് കണ്ടില്ലന്ന് നടിക്കുന്നത് അപകടം: ചട്ടഞ്ചാല്‍ മുസ്ലിം ലീഗ്


ചട്ടഞ്ചാല്‍ (www.evisionnews.co): നാടിന്റെ നാനാ ഭാഗങ്ങളില്‍ വര്‍ദ്ധിച്ച് വരുന്ന ലഹരി കഞ്ചാവ് മാഫിയസംഘങ്ങള്‍ക്കെതിരെ നിയമപാലകര്‍ നടപടിയെടുക്കാതെ കണ്ടില്ലെന്ന് നടിക്കുന്നത് വന്‍ അപകടം വിളിച്ച് വരുത്തുമെന്ന് മുസ്‌ലിം ലീഗ് ചട്ടഞ്ചാല്‍ ടൗണ്‍ കമ്മിറ്റി യോഗം മുന്നറിയിപ്പ് നല്‍കി.വര്‍ഷങ്ങള്‍ക്ക് മുമ്പ് ചട്ടഞ്ചാല്‍ സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ ജീവനെടുത്തത് കഞ്ചാവ് മാഫിയയാണ്. ഇത്തരം സംഘങ്ങള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപെട്ടു. പ്രസിഡന്റ് ഹുസൈനാര്‍ തെക്കില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെഎം സുലൈമാന്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഖാദര്‍ കണ്ണമ്പള്ളി, റഊഫ് ബായിക്കര, അബൂബക്കര്‍ കണ്ടത്തില്‍, ടിഡി ഹസ്സന്‍ ബസരി,മൊയ്തു തൈര, ബാരിക്കാട് മുഹമ്മദ് കുഞ്ഞി,മജീദ് ബെണ്ടിച്ചാല്‍, സലാം ബാഡൂര്‍, ടികെബഷീര്‍ ,അഹമ്മദ് കണ്ടത്തില്‍, ലത്തീഫ് തെക്കില്‍ഹാരിസ് മാളിക, കലന്തര്‍ഷാ, അഷ്‌റഫ് പൊയ്യക്കുളം, അര്‍ഷാദ് എയ്യള, മാഹിന്‍ ഉഗ്രാണി, അഹമ്മദ് മല്ലം, ടിഡിഅഷ്‌റഫ്, ബഷീര്‍ കൈന്താര്‍, അന്‍സാരി മാളിക, അന്‍സാരി മീത്തല്‍, അബു മാഹിനാബാദ്, സാദിഖ് ആലമ്പാടി, ബിഎച്ച് ഹസൈനാര്‍ ബദ്‌റുദ്ധീന്‍ ജാന്‍, ടിഡി ലത്തീഫ്, സാജിദ് ആച്ചിറവളപ്പ്, അന്തുമാന്‍ ബാസ്താ, നിയാസ് ആച്ചിറവളപ്പ്, അബ്ദുല്ലാ എയര്‍പോര്‍ട്ട്, അബ്ബാസ് പട്ടുവത്തില്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad