കാസര്‍കോട് (www.evisionnews.co): സമസ്ത ഉപാധ്യക്ഷനും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സി.എം ഉസ്താദ് ചെയ്ത സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്ന് എസ്‌കെഎസ്എസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അഭിപ്രായപ്പെട്ടു. മതഭൗതിക വിദ്യാഭ്യാസ പ്രവര്‍ത്തന മേഖലയില്‍ സി.എം ഉസ്താദ് ചെയ്ത കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്നത്തെ സമൂഹം അനുഭവിച്ച് കൊണ്ടിരിക്കുന്നത്. മരണംവരെ വിദ്യാഭാസ പ്രവര്‍ത്തനത്തില്‍ മാത്രം വ്യാപതനായ പണ്ഡിതനായിരുന്നു സിഎം ഉസ്താദെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്ലസ്റ്റര്‍ പ്രസിഡന്റ് ഫൈസല്‍ പച്ചക്കാട് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു ഫാറൂഖ് ദാരിമി കൊല്ലമ്പാടി അനുസ്മരണ പ്രഭാഷണം നടത്തി. മദ്രസ മാനേജ്‌മെന്റ് ജില്ലാ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി റൈസപ്പ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. അണങ്കൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി അറഫാത്ത് അസ്ഹരി ദിക്ക് ര്‍ മജ്‌ലിസിന് നേതൃത്യം നല്‍കി. ജില്ലാ ഓര്‍ഗനൈസിംങ്ങ് സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, ശിഹാബ് അണങ്കൂര്‍, സാലിം ബെദിര, അബൂബക്കര്‍ ബാഖവി തുരുത്തി, ഹുസൈന്‍ മൗലവി, കബീര്‍ അണങ്കൂര്‍, അബദുസമദ് കൊല്ലമ്പാടി, ശറഫുദ്ധീന്‍ കൊല്ലമ്പാടി, ഷാജഹാന്‍ കൊല്ലമ്പാടി, ശബീബ് അണങ്കൂര്‍, ശബീബ് കൊല്ലമ്പാടി, സജീര്‍ ബെദിര സംബന്ധിച്ചു
Post a Comment
0 Comments