Type Here to Get Search Results !

Bottom Ad

വാളയാറിലെ അമ്മയുടെ കണ്ണീരിന് പിണറായി കണക്കു പറയേണ്ടി വരും: രമേശ് ചെന്നിത്തല


കേരളം (www.evisionnews.co):വാളയാറിലെ അമ്മയുടെ കണ്ണീരിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കണക്കു പറയേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രൂരമായ പീഡനത്തിനിരകളായി കൊല്ലപ്പെട്ട പിഞ്ചു പെണ്മക്കള്‍ക്കു നീതി തേടി തലമുണ്ഡനം ചെയ്യേണ്ടി വരുന്ന അമ്മമാരുടെ നാടാക്കി കേരളത്തെ മാറ്റിക്കൊണ്ടാണ് പിണറായി സര്‍ക്കാര്‍ പടിയിറങ്ങുന്നത്. സമസ്ത മേഖലയിലും നീതിയോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന എല്‍ ഡി എഫിന്റെ പതനം ആസന്നമായിരിക്കുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയുടെ സഹനസമരമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad