കാസര്‍കോട് (www.evisionnews.co): ഇടതു സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി ദ്രോഹം തുറന്നുകാട്ടി എംഎസ്എഫ് കാസര്‍കോട് മണ്ഡലം സ്റ്റുഡന്റ് ഓഡിറ്റ് ബദിയടുക്കയില്‍ മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഇടതു സര്‍ക്കാര്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന അവഗണനയും വഞ്ചനയും ഇന്നു കേരള സംസ്ഥാനം മുഴുവന്‍ തെരുവില്‍ ചോദ്യം ചെയ്യപ്പെടുകയാണ്. വിദ്യാഭ്യാസത്തെ കുഴിച്ചുമൂടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭരണത്തിലേറി ഇതുവരെയായി പുതിയ കോഴ്‌സ് കൊണ്ടുവരാന്‍ സര്‍ക്കാറിനായിട്ടില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ കാലത്തു വിദ്യാര്‍ത്ഥികളോട് കാണിച്ച ദ്രോഹം തെരുവില്‍ ചോദ്യംചെയ്യാന്‍ എം.എസ്.എഫ് മുന്നോട്ടുവന്നതെന്നും സംഗമം അഭിപ്രായപ്പെട്ടു.
സ്റ്റുഡന്റ് ഓഡിറ്റില്‍ റഫീഖ് വിദ്യാനഗര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എംഎ നജീബ് കുറ്റപത്രം അവതരിപ്പിച്ചു. ഷാനിഫ് നെല്ലിക്കട്ട, ബദിയടുക്ക പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രെട്ടറി അന്‍വര്‍ ഓസോണ്‍, യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സിദ്ധീഖ് സന്തോഷ് നഗര്‍, ഹാരിസ് ബെദിര, ഇഖ്ബാല്‍ ഫൂഡ് മാജിക്, സയ്യിദ് താഹാ തങ്ങള്‍ സലാം ബെളിഞ്ചം, സിയാദ് പെര്‍ഡാല, ഹബീബ് എഎച്ച്, അജ്മല്‍ മിര്‍ഷാന്‍, രിഫാഇ ചര്‍ളട്ക്ക, ഹാഷിം കാറഡുക്ക, അഫ്സല്‍ തളങ്കര, ഷാനവാസ് കുമ്പഡാജെ തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment
0 Comments