തിരുവനന്തപുരം (www.evisionnews.co): മന്ത്രിമാരില്‍ ഇ. ചന്ദ്രശേഖരന്‍ മാത്രം സിപിഐയില്‍ നിന്ന് വീണ്ടും മത്സരിക്കും. ആറ് എംഎല്‍എമാര്‍ ഈ തെരഞ്ഞെടുപ്പില്‍ കളം കാണില്ല. ഇ. ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട് തന്നെ അദ്ദേഹം വീണ്ടും ജനവിധി തേടും. മൂന്നു ടേം നിബന്ധന കര്‍ശനമായി പാലിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആറ് എം.എല്‍.എമാര്‍ക്ക് പകരമിറക്കാനും ഇന്നുചേര്‍ന്ന സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
പുതുമുഖങ്ങള്‍ക്ക് ഇടംനല്‍കുന്നതിന്റെ ഭാഗമാണ് തീരുമാനം. വി.എസ് സുനില്‍കുമാര്‍ (തൃശൂര്‍),കെ. രാജു(പുനലൂര്‍), പി തിലോത്തമന്‍ (ചേര്‍ത്തല), ഇ.എസ് ബിജിമോള്‍ (പീരുമേട്), സി ദിവാകരന്‍(നെടുമങ്ങാട്), മുല്ലക്കര രത്‌നാകരന്‍(ചടയമംഗലം) എന്നീ എംഎല്‍എമാര്‍ക്ക് സീറ്റുണ്ടാവില്ല. 17 എംഎല്‍എമാരാണ് സിപിഐക്കുള്ളത്. ഇതില്‍ 11 പേര്‍ക്ക് ഈ മാനദണ്ഡപ്രകാരം മത്സരിക്കാം. എങ്കിലും ഇവര്‍ എല്ലാവരും മത്സരിക്കുമോ എന്ന് വ്യക്തമല്ല.
Post a Comment
0 Comments