കായികം (www.evisionnews.co): പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചാല്‍ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ പിന്‍മാറിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫൈനലിന്റെ അതേ സമയത്തു തന്നെയാണ് ഏഷ്യാ കപ്പും എന്നതാണ് ബി.സി.സി.ഐയെ പിന്മാറ്റത്തിന് പ്രേരിപ്പിക്കുന്നത്.
നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പടിവാതിക്കലാണ് ഇന്ത്യ. ഇംഗ്ലണ്ടുമായുള്ള നാലാമത്തെയും അവസാനത്തേതുമായ ടെസ്റ്റ് മത്സരത്തില്‍ തോറ്റില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഫൈനലില്‍ പ്രവേശിക്കാം. സമനിലയായാലും മതി. എന്നാല്‍ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ ഓസീസാവും ഫൈനലിലെത്തുക. ഇന്ത്യ വിട്ടുനിന്നാലും ടൂര്‍ണമെന്റുമായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മുന്നോട്ടുപോവുമെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ ടൂര്‍ണമെന്റ് നടക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് കാരണം ടൂര്‍ണമെന്റ് ഈ വര്‍ഷത്തേക്കു മാറ്റുകയായിരുന്നു.
Post a Comment
0 Comments