ആലംപാടി: (www.evisionnews.co) കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റിയുടെ വാട്‌സ്അപ് ഗ്രൂപ്പില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജനറല്‍ബോഡി യോഗം 2021-2024 ലേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി അന്ത്ക്ക മിഹ്‌റാജിനെയും ജനറല്‍ സെക്രട്ടറിയായി റൗഫ് കാസിയേയും ട്രഷററായി സത്താര്‍ പൊയ്യയിലിനെയും ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി ഖലീല്‍ പൊയ്യയിലിനെയും യോഗം ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.
ചെയര്‍മാനായി കാളി മുഹമ്മദിനെയും വൈസ് ചയര്‍മാന്‍മാരായി ബക്കര്‍ മിഹ്‌റാജ്, അബ്ദുല്ല ഹറ്റാച്ചി, ഹനീഫ ഗള്‍ഫ് നഗര്‍, മുഹമ്മദ് കുഞ്ഞി അബുദാബി, കാദര്‍ കുവൈവത്, ഇബ്രാഹിം പെയ്യയിലിനെയും, വൈസ് പ്രസിഡണ്ടുമാരായി സി.ബി മുഹമ്മദ്, ഇബ്രാഹിം ആലംപാടി, ഷെരീഫ് വൈറ്റ്, ജമാല്‍ ആലംപാടി എന്നിവരെയും ജോ. സെക്രട്ടറിമാരായി എ.എം മുഹമ്മദ് കാര്‍, പി.എം ഖാദര്‍, ഉമ്പായി മിഹറാജ്, അബൂബക്കര്‍ കുടക് തുടങ്ങിയവയും തെരഞ്ഞെടുത്തു.
അബ്ദുറഹ്‌മാന്‍ ഖാസി റിട്ടേണിംഗ് ഓഫീസര്‍ ആയി യോഗത്തെ നിയന്ത്രിച്ചു. പ്രസിഡന്റ് അന്ത്ക്ക മിഹ്‌റാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുന്‍ വാര്‍ഡ് മെമ്പര്‍ എ.മമ്മിഞ്ഞി സാഹിബ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹിറ്റാച്ചി അബ്ദുല്ല റിപ്പോര്‍ട്ട് വായിക്കുകയും ട്രഷറര്‍ സത്താര്‍ പൊയ്യയില്‍ കണക്ക് അവതരിപ്പിക്കുകയും ചെയ്തു. വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് കാസി അബ്ദുറഹ്‌മാന്‍, അമീര്‍ ഖാസി, ജിസിസി ചെയര്‍മാന്‍ മുഹമ്മദ് ഖാസി, ഗോവ അബ്ദുല്ല ഹാജി, സി.ബു മുഹമ്മദ്, ബാവ ആലംപാടി, ഇബ്രാഹിം ആലംപാടി, ജമാല്‍ ആലംപാടി, എ.എം മുഹമ്മദ് കാര്‍, റൗഫ് കാസി, ഹനീഫ അജ്മാന്‍, ഹമീദ് സുബ്യന്‍ തോട്ടി തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
മറ്റു ഭാരവാകളായി റിലീഫ് ചെയര്‍മാനായി കാദര്‍ അസീസിയ, കണ്‍വീനറായി ഹനീഫ ചെറിയാലംപാടി, ജോ- കണ്‍വീനര്‍മരായി ഹമീദ് സുബ്യന്‍തോട്ടി,അബ്ദുല്ല എ െഎ,അലി എരിയപ്പാടി. സൈബര്‍ വിംഗ് അംഗങ്ങളായി ഉനൈസ് എര്‍മാളം, അസീസ് എസ്.ടി, മുബാരിസ് ആലംപാടിയെയും 21 അംഗ പ്രവര്‍ സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. ഹനീഫ ഗള്‍ഫ് നഗര്‍ സ്വാഗതവും ഖലീല്‍ പൊയ്യയില്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments