ദേശീയം (www.evisionnews.co): പൗരത്വ നിയമത്തിനെതിരായ സമരം ചെയ്തവര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. പോലീസുകാരെ അക്രമിച്ചത് ഒഴികെയുള്ള 1500പരം കേസുകള്‍ റദ്ദാക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചവരുടെ കേസുകളും പിന്‍വലിക്കും.
തെങ്കാശിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. തമിഴ്‌നാട്ടിലെ മുസ്ലിം ജനവിഭാഗം തന്റെ ഭരണത്തിനു കീഴില്‍ ഭയപ്പെടേണ്ടതില്ലെന്ന് എടപ്പാടി പളനിസ്വാമി കഴിഞ്ഞദിവസം പറഞ്ഞത് ചര്‍ച്ചയായിരുന്നു. പൊതുജനങ്ങളുടെ നന്മയെ കരുതിയാണ് കേസുകള്‍ റദ്ദ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടംകുളം ആണവനിലയത്തില്‍ പ്രതിഷേധം നടത്തിയവരുടെ കേസുകളും പിന്‍വലിക്കുന്നതും ആലോചനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post a Comment
0 Comments