കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരസഭ 29-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ച സൈദ അഷ്‌റഫ് മുസ്ലിം ലീഗില്‍ ചേര്‍ന്നു. ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല അംഗത്വം നല്‍കി സ്വീകരിച്ചു. നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ക്കുള്ള സ്വീകരണ പരിപാടിയില്‍ വാര്‍ഡ് പ്രസിഡന്റ് യാസീന്‍ അബ്ദുള്ള അധ്യക്ഷത വഹിച്ചു.
ഫൈസല്‍ പടിഞ്ഞാര്‍ സ്വാഗതം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്‌മാന്‍, യഹ്‌യ തളങ്കര, സലീം തളങ്കര, നഗരസഭ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍, കെഎം ബഷീര്‍ തൊട്ടാന്‍, അസ്‌ലം പടിഞ്ഞാര്‍, ഹസൈനാര്‍ തോട്ടും ഭാഗം, അഷ്‌റഫ് കുന്നില്‍, ഫിറോസ് പടിഞ്ഞാര്‍, ഖാദര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സഹീര്‍ ആസിഫ്, എംഎസ് സക്കരിയ, ഇഖ്ബാല്‍ ബാങ്കോട്, സിദ്ധീഖ് ചക്കര, ആര്‍. റീത്ത, സുമയ്യ മൊയ്തീന്‍, സഫിയ മൊയ്തീന്‍, ആഫില ബഷീര്‍ പ്രസംഗിച്ചു.
Post a Comment
0 Comments