Type Here to Get Search Results !

Bottom Ad

കെഎസ്ടിയു വിദ്യാഭ്യാസ ജാഥക്ക് കാസര്‍കോട്ട് പ്രൗഡോജ്വല തുടക്കം


കാസര്‍കോട് (www.evisionnews.co): വീണ്ടെടുക്കാം നവകേരളത്തിന്റെ പൊതു വിദ്യാഭ്യാസം പ്രമേയത്തില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെഎസ്ടിയു) സംസ്ഥാന വിദ്യാഭ്യാസ സംരക്ഷണ ജാഥക്ക് സപ്തഭാഷ സംഗമ ഭൂമികയായ കാസര്‍കോട്ട് പ്രൗഡോജ്വല തുടക്കം. വിവിധ ജില്ലകളിലെ എഴുപത് കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 24ന് വൈകിട്ട് അധ്യാപക പ്രകടനത്തോടെ ജാഥ തിരുവനന്തപുരത്ത് സമാപിക്കും.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ഒപ്പുമരച്ചുവട്ടില്‍ വൈകിട്ട് നാലുമണിക്ക് നടന്ന ചടങ്ങില്‍ ജാഥാ നായകന്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുല്ല വാവുരിന് പതാക നല്‍കി മുസ്്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി ജാഥ ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം ചെയര്‍മാന്‍ ടിഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. കല്ലട്ര മാഹിന്‍ ഹാജി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, അഡ്വ. ഇബ്രാഹിം പള്ളങ്കോട്, മൂസ ബി. ചെര്‍ക്കള, എംഎബഷീര്‍, കെ.പി മുഹമ്മദ് അഷ്‌റഫ്, കെ. അബ്ദുറഹ്്മാന്‍, വൈസ് ക്യാപ്റ്റന്‍ കരീം പടുകുണ്ടില്‍, ബഷീര്‍ ചെറിയാണ്ടി, പി.കെ.അസീസ്, പി.പി. മുഹമ്മദ്, വി.കെ.മൂസ, യൂസഫ് ചേലപ്പള്ളി, എം. അഹമ്മദ്, കെ.എം.അബ്ദുല്ല, പി.കെ.എം ഷഹീദ്, വി.എ.ഗഫൂര്‍, നിഷാദ് പൊന്‍കുന്നം, കല്ലൂര്‍ മുഹമ്മദലി, കെ.വി.ടി.മുസ്തഫ, എം.എം.ജിജുമോഹന്‍, ടി.പി.ഗഫൂര്‍, പി.വി ഹുസൈന്‍, കെ.അബ്ദുല്‍ ലത്തീഫ്, കെ.എം.എ.നാസര്‍, കെ.ടി.അമാനുല്ല, ജില്ലാ പ്രസിഡന്റ് എ.ജി.ശംസുദ്ദീന്‍, ഗഫൂര്‍ ദേളി, പി.മുഹമ്മദ് കുഞ്ഞി പടന്ന, മുഹമ്മദ് കുട്ടി നെല്ലുിക്കുന്ന്, ഷമീര്‍ തെക്കില്‍, കെ.എം.ഷാഹിന, ആഷിഫ് നായമ്മാര്‍മൂല, സിറാജ് ഖാസി ലൈന്‍, കെ.നാസിം പ്രസംഗിച്ചു.

കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം സമാപിച്ചു. കാഞ്ഞങ്ങാട്ട് എം.പി ജാഫര്‍, നസീമ ടീച്ചര്‍, ആബിദ് ആറങ്ങാടി, വി.കെ.സൈനുദ്ധീന്‍, ശരീഫ് ബാവ നഗര്‍, ജാഫര്‍ കല്ലഞ്ചിറ, ബഷീര്‍ ഇഖ്ബാല്‍, റഫീഖ് കല്ലാര്‍ എന്നിവര്‍ പ്രസംഗിച്ചു. തൃക്കരിപ്പൂരില്‍ എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. എസ്. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട്, അഡ്വ. എം.ടി.പി കരീം, റസാഖ് പുനത്തില്‍, റഷീദ് ഹാജി ആയിറ്റി, ഷൗക്കത്തലി അക്കാളത്ത്, ടി.കെ.പി അബ്ദുറഊഫ്, പി.അബ്ദുല്‍ ഹമീദ്, എന്‍.ഷഫീഖ്, ടി.അബ്ദുല്‍റഷീദ്, എം.സി.ശിഹാബ് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad