കാസര്‍കോട് (www.evisionnews.co): ഭിന്നശേഷി മേഖലയിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ട മുളിയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷന്‍ സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് സ്ഥാപനത്തെ എസ്‌കെഎസ്എസ്എഫ് മുള്ളേരിയ മേഖല അനുമോദിച്ചു. പ്രസിഡന്റ്് ഇബ്രാഹിം നാട്ടക്കല്‍ ഫൗണ്ടേഷന്‍ മാനേജര്‍ യാസര്‍ വാഫിക്ക് ഉപഹാരം സമര്‍പ്പിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട്, സംസ്ഥാന കൗണ്‍സിലര്‍ തയ്യിബ് കാനക്കോട്, മേഖലാ ട്രഷറര്‍ ഷെഫീഖ് ആദൂര്‍, അസീസ് അസ്ഹരി, റഫീഖ് ദാരിമി, ബാസിത് കാനക്കോട് സംബന്ധിച്ചു.
സെറിബ്രല്‍ പാള്‍സി, ഓട്ടിസം, ഡൗണ്‍ സിന്‍ഡ്രോം മറ്റു ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ആവശ്യമായ ഡോക്ടര്‍ കണ്‍സള്‍ട്ടിംഗ്, ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്കുപ്പേഷണല്‍ തെറാപ്പി, സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ മ്യൂസിക് തെറാപ്പി എന്നിവ നല്‍കുന്നതോടൊപ്പം ഭിന്നശേഷി വിഭാഗത്തിന് ശാക്തീകരണത്തിന് നിരവധി പദ്ധതികളാണ് അക്കര ഫൗണ്ടേഷന്‍ നിര്‍വഹിക്കുന്നത്.
Post a Comment
0 Comments