Type Here to Get Search Results !

Bottom Ad

അധികാര ദുര്‍വിനിയോഗം നടത്തി പിണറായി സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നു: പികെ നവാസ്


കാസര്‍കോട് (www.evisionnews.co): സര്‍ക്കാര്‍ കേരളത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തി വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്് പി.കെ നവാസ്. വീഴ്ചകളുടെ വിദ്യാഭ്യാസ വകുപ്പ് പ്രതിരോധം തീര്‍ക്കുന്ന വിദ്യാര്‍ത്ഥിത്വം എന്ന മുദ്രാവാക്യവുമായി എംഎസ്എഫ് 25ന് കോഴിക്കോട് നടത്തുന്ന സ്റ്റുഡന്‍സ് വാറിന്റെ ഭാഗമായി ജില്ലാ കണ്‍വെന്‍ഷനും ഷുക്കൂര്‍ അനുസ്മരണവും കാസര്‍കോട് ഗവ. കോളജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടേയും സിപിഎമ്മിന്റെയും ജാഥകള്‍ കാസര്‍കോട് നിന്നാരംഭിച്ചത് മുതല്‍ കേരളത്തില്‍ വര്‍ഗ്ഗീയ ദ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ സികെ നജാഫ് അരിയില്‍ ഷുക്കൂര്‍ അനുസ്മരണ പ്രഭഷണം നടത്തി.

ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, ആബിദ് ആറങ്ങാടി, അസ്ഹര്‍ പെരുമുക്ക്, ടിഡി കബീര്‍, എംഎ നജീബ്, ഹാഷിം ബംബ്രാണ, ഷഹീദ റഷീദ്, ഇബാഹിം പള്ളങ്കോട്, അസ്ഹര്‍ മണിയനോടി, ജാബിര്‍ തങ്കയം, റംഷീദ് തോയമ്മല്‍, നഷാത്ത് പരവനടുക്കം, സഹദ് അംഗടിമുഗള്‍, നവാസ് കുഞ്ചാര്‍, താഹ തങ്ങള്‍, സലാം ബെളിഞ്ചം, അഷ്‌റഫ് ബോവിക്കാനം, ആസിഫലി കന്തല്‍, സികെ ഇര്‍ശാദ്, നസീര്‍ പെരുമ്പള, റഫീഖ് വിദ്യാനഗര്‍, സവാദ് അംഗടിമുഗര്‍, ജഷീദ് ചിത്താരി, സൈഫുദ്ധീന്‍ തങ്ങള്‍, ഷാനിഫ് നെലിക്കട്ട, മുഹമ്മദ് മാസ്തിഗുഡ്ഡെ, ശിഹാബ് പുണ്ടൂര്‍, ഫര്‍സാന, ശമ്മാസ്, ജാബിര്‍ ഷിബിന്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad