കേരളം (www.evisionnews.co): രാജ്യത്ത് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില വര്‍ധന. പെട്രോള്‍ ലിറ്ററിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂട്ടിയത്. സര്‍വകാല റെക്കോഡും കടന്ന് കുതിക്കുകയാണ് ഇന്ധനവില. തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 78 പൈസയും, ഡീസലിന് 86.29 പൈസയുമായി വില ഉയര്‍ന്നു.
കൊച്ചിയില്‍ 90 രൂപ 2 പൈസയാണ് പെട്രോളിന്. ഡീസലിന് 84 രൂപ 64 പൈസ. ഇതോടെ പത്ത് മാസത്തിനിടെ പെട്രോളിന് 18 രൂപ 43 പൈസയും ഡീസലിന് 18 രൂപ 74 പൈസയും കൂട്ടി. വരും ദിവസങ്ങളിലും ഇന്ധനവില ഉയരനാണ് സാധ്യത എന്നാണ് സൂചന. ബുധനാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 91.42 രൂപയും ഡീസലിന് 85.93 രൂപയുമായിരുന്നു. വില വര്‍ദ്ധനവിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.
Post a Comment
0 Comments